കെ.എസ്.ഇ.ബി ബിൽ കുടിശിക : ഫ്യുസ് ഊരാനെത്തിയ ജീവനക്കാരനെ ആക്രമിച്ച നേതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 11 ഫെബ്രുവരി 2022 (17:43 IST)
മാന്നാർ: വൈദ്യുതി ബിൽ കുടിശിക അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ സ്വദേശി ഉത്തമനെ (56) ആക്രമിച്ച കേസിൽ മാന്നാർ പാവുക്കര തോലമ്പടവിൽ ടി.ജി.മനോജാണ് അറസ്റ്റിലായത്. മനോജ് സി.ഐ.ടി.യു മാന്നാർ ഏറിയ ജോയിന്റ് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്.

രണ്ട് ദിവസം മുമ്പായിരുന്നു രണ്ട് മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് കെ.എസ്.ഐ.ബി ജീവനക്കാരായ ഉത്തമൻ, വിജയൻ, അമര്ജിത് എന്നിവർ മനോജിന്റെ വീട്ടിലെത്തിയത്. ഇവർ കണക്ഷൻ വിച്ഛേദിക്കാൻ പോയപ്പോൾ മനോജ് ഉത്തമനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ വാങ്ങി നിലത്തെറിയുകയും ചെയ്തു. തുടർന്ന് മനോജ് വെട്ടുകത്തിയുമായി എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ  ഉത്തമൻ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പരാതിയെ തുടർന്നാണ് മനോജിനെ പോലീസ് അറസ്റ്ററ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments