Webdunia - Bharat's app for daily news and videos

Install App

യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമം; ബിജെപിയേയും ആര്‍എസ്എസിനേയും രക്ഷിക്കാനുള്ള ശ്രമവുമായി കുമ്മനം

യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമം; ബിജെപിയേയും ആര്‍എസ്എസിനേയും രക്ഷിക്കാനുള്ള ശ്രമവുമായി കുമ്മനം

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (20:14 IST)
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബിജെപിക്കോ
ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ കൈയേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

അക്രമികള്‍ ഹിന്ദുസേന പ്രവര്‍ത്തകരാണ്. സൈനികര്‍ക്കെതിരായി സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ അവരെ പ്രകോപിപ്പിച്ചതാണ് യെച്ചൂരിയെ ആക്രമിക്കുന്നതിന് കാരണമായത്. ഇതിനാല്‍ സംഭവത്തിലേക്ക് ബിജെപിയേയും ആര്‍എസ്എസിനേയും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും കുമ്മനം വ്യക്തമാക്കി.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപിക്ക് തർക്കമൊന്നുമില്ല. എന്നാല്‍ വിഷയത്തിലേക്ക് ബിജെപിയെ വലിച്ചിഴ്‌ക്കുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നേതാവും അക്രമിക്കപ്പെടുന്നതു ശരിയായ നടപടിയല്ല. എല്ലാവർക്കും പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു ബിജെപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

സ്‌കൂൾ ലാബിൽ വെച്ച് പീഡനം, 17 കാരി ആൺകുഞ്ഞിന് ജന്മം നൽകി; അദ്ധ്യാപകൻ അറസ്റ്റിൽ

കൂട്ടുകാരന് വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

അടുത്ത ലേഖനം
Show comments