Webdunia - Bharat's app for daily news and videos

Install App

ആറ്റിങ്ങലില്‍ അര ടണ്‍ കഞ്ചാവ് പിടിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (08:50 IST)
ഞായറാഴ്ച രാവിലെ ആറ്റിങ്ങലില്‍ അര ടണ്‍ കഞ്ചാവ് പിടിച്ചു. ആറ്റിങ്ങല്‍ കോരാണിക്കടുത്ത് വച്ച് കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുവന്ന  കഞ്ചാവാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യു.പി സ്വദേശികളെ പിടികൂടിയിട്ടുണ്ട്. മൈസൂരില്‍ നിന്നാണ് കഞ്ചാവ് പ്രത്യേക അറയിലാക്കി കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്.
 
ഇതുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് സ്വദേശിയെ പോലീസ് തെരയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത് കൊണ്ടുവന്നതെന്ന് സൂചനയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പും ആറ്റിങ്ങലില്‍ നിന്ന് കിലോ കഞ്ചാവ് പിടിച്ചിരുന്നു.ചില്ലറ വിപണിയില്‍  കോടികളുടെ വില വരുന്നതാണ് ഈ കഞ്ചാവെന്ന് പോലീസ് സൂചിപ്പിച്ചു.
 
ബംഗളൂരുവില്‍ നടന്ന മയക്കു മരുന്ന് വേട്ടയെ തുടര്‍ന്ന് സംസ്ഥാനമൊട്ടുക്ക്  നടത്തിയ വാഹന പരിശോധനയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments