Publish Date: Sat, 05 Sep 2020 (20:33 IST)
Updated Date: Sat, 05 Sep 2020 (20:36 IST)
കഴിഞ്ഞ ദിവസം സ്ഫോടക വസ്തു നിര്‍മ്മാണ സ്ഥലത്തു സ്റ്റീല്‍ ബോംബ് പൊട്ടി രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി. പൊന്ന്യം സ്വദേശി അശ്വന്ത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. സ്ഥലത്ത് കാവല്‍ നിന്നത് ഇയാളായിരുന്നു എന്ന പോലീസ് പറഞ്ഞു.
സി.ഓ.ടി നസീര്‍ വധ ശ്രമം കേസിലെ രണ്ടാമത്തെ പ്രതിയാണിയാള്‍. പൊന്ന്യം ചൂള റോഡിലെ പുഴക്കരയിലുള്ള ആളൊഴിഞ്ഞ ഷെഡിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.
അതെ സമയം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന മാഹി റയില്‍വേ സ്റ്റേഷന് സമീപത്തു താമസം അഴിയൂര്‍ സ്വദേശി റെനീഷ് ടി.പി ചന്ദ്രശേഖരന്‍ വധ കേസിലെ ഇരുപത്തിനാലാം പ്രതിയാണ്.