Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather Updates: മഴ തുടരും; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 17 വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്

Kerala Weather Update

രേണുക വേണു

, ബുധന്‍, 14 ഓഗസ്റ്റ് 2024 (07:43 IST)
Kerala Weather Update

Kerala Weather Updates: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 
 
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 17 വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല. 
 
തെക്കന്‍ ശ്രീലങ്കയ്ക്കു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 m ഉയരം വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 13 മുതല്‍ 15 വരെ അതിശക്തമായ മഴക്കും ഓഗസ്റ്റ് 13 മുതല്‍ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദളിത് യുവാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച സംഭവം; കാട്ടാക്കട എസ് ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്