Kerala Weather, August 19: മഴ വടക്കോട്ട്, മധ്യകേരളം ശാന്തം; ന്യൂനമര്‍ദ്ദത്തിനു ശക്തി കൂടിയേക്കാം

Weather News: അറബിക്കടലില്‍ തെക്കന്‍ കൊങ്കണ്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു

രേണുക വേണു
ചൊവ്വ, 19 ഓഗസ്റ്റ് 2025 (08:38 IST)
Kerala Weather Alerts

Kerala Weather News in Malayalam: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡീഷ തീരത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. വടക്കന്‍ ആന്ധ്രാ പ്രദേശ് - തെക്കന്‍ ഒഡീഷ തീരത്തേക്ക് ഈ ന്യൂനമര്‍ദ്ദം എത്തിച്ചേരും. 
 
അറബിക്കടലില്‍ തെക്കന്‍ കൊങ്കണ്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

അടുത്ത ലേഖനം
Show comments