Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വർധന മെയ് ഒന്ന് മുതൽ, കൺസഷൻ നിരക്ക് വർധന പ്രത്യേക സമിതിയുടെ റിപ്പോർട്ടിന് ശേഷം

ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വർധന മെയ് ഒന്ന് മുതൽ, കൺസഷൻ നിരക്ക് വർധന പ്രത്യേക സമിതിയുടെ റിപ്പോർട്ടിന് ശേഷം
, ബുധന്‍, 13 ഏപ്രില്‍ 2022 (14:36 IST)
സംസ്ഥാനത്തെ ബസ്,ഓട്ടോ,ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ വർധിപ്പിച്ചേക്കുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായ ഏകീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്റണിരാജു പറഞ്ഞു.
 
കൊവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കാൻ  പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതചുഴി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമാ‌യ മഴയ്ക്ക് സാധ്യത