Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ദർശനത്തിന് അനുവാദം നൽകുന്നതിനെതിരെ അയ്യപ്പ സേവാ സമാജം ഹൈക്കോടതിയിൽ

ശബരിമല ദർശനത്തിന് അനുവാദം നൽകുന്നതിനെതിരെ അയ്യപ്പ സേവാ സമാജം ഹൈക്കോടതിയിൽ
, വ്യാഴം, 11 ജൂണ്‍ 2020 (12:19 IST)
ശബരിമല ദർശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തീരുമാനത്തിനെതിരെ ശബരിമല അയ്യപ്പ സേവാ സമാജം ഹൈക്കോടതിയിൽ.സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് അയ്യപ്പ സേവാ സമാജത്തിന്റെ ആവശ്യം.
 
തന്ത്രിയും,ഭൂരിപക്ഷം ഹൈന്ദവ സംഘടനകളും എതിർത്തിട്ടും ക്ഷേത്രം തുറക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.കൊവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ മിഥുനമാസത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നെന്നും ഹർജിയിൽ പറയുന്നു.
 
അതേസമയം തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റ നിലപാട്. അതേ സമയം തന്ത്രി കുടുംബത്തിൽ ശബരിമലയിൽ ഭക്തരെ കയറ്റുന്നത് സംബന്ധിച്ച വിഷയത്തിൽ ഐക്യമില്ലെന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ദര്‍ശനം: സര്‍ക്കാരിന്റെ തീരുമാനം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി