Webdunia - Bharat's app for daily news and videos

Install App

ഒരുത്തന്‍ ചത്തു, ഇനി അവനെ തേടി പോകേണ്ട കാര്യമില്ല; അവളെ കൊന്നു ചേറില്‍ താഴ്‌ത്തണം - അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിനിരായ പെൺകുട്ടിക്ക്​ വധഭീഷണി

അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിനിരായ പെൺകുട്ടിക്ക്​ വധഭീഷണി

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (11:15 IST)
പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടായിസത്തിനിരയായ പെൺകുട്ടിക്ക്​ വധഭീഷണി. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ പിതാവിനെയാണ് ഒരുസംഘം ആളുകള്‍ മകളുടെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

പെൺകുട്ടിയുടെ അച്ഛന്റെ മുമ്പിൽ വെച്ച്​ ചിലർ വധഭീഷണി മുഴക്കി എന്നാണ്​ പരാതി. വധഭീഷണി സംബന്ധിച്ച്​ പെൺകുട്ടി പൊലീസിൽ പരാതി നൽകി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ഭീഷണിപ്പെടുത്തിയത്. അവര്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പിതാവ് വ്യക്തമാക്കി.

കൊന്നു ചേറില്‍ താഴ്ത്തുമെന്ന രീതിയിലായിരുന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ''ഒരുത്തന്‍ ചത്തു ഇനി അവനെ തേടി പോകേണ്ട കാര്യമില്ല, അവന്മാര്‍ പുറത്തിറങ്ങുമ്പോള്‍ ഇവളെക്കൂടി ചേറില്‍ താഴ്ത്തണമെന്നും പ്രതികളുടെ സുഹൃത്തുക്കള്‍ എന്ന് സംശയിക്കുന്ന ചിലര്‍ ഭീഷണി മുഴക്കുന്നത് പിതാവ് കേള്‍ക്കുകയായിരുന്നെന്നാണ് വിവരം.

കേസില്‍ പെണ്‍കുട്ടികയെ കൂടി ഇല്ലാതാക്കിയാല്‍ കേസിലെ തെളിവുകള്‍ ഇല്ലാതാകുമെന്ന ഇവര്‍ വിലയിരുത്തിയതായുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.

പാലക്കാട് സ്വദേശിയായ അനീഷെന്ന യുവാവിനും കൂട്ടുകാരിക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്. ഒരു സംഘമാളുകള്‍ ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ്, യുവാവ് ആത്മഹത്യ ചെയ്‌തത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments