മാതാവിനെ ഉപദ്രവിച്ച ജ്യേഷ്ഠനെ സഹോദരന്‍ വെട്ടിക്കൊന്നു

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (13:42 IST)
മാതാവിനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട വഴക്കിനൊടുവില്‍ ജ്യേഷ്ഠനെ ഇളയ സഹോദരന്‍ വെട്ടിക്കൊന്നു. പെര്‍ള ഷേണി മണിയംപാറ പള്ളിക്കടുത്ത് ഉപ്പളി ഗെയില്‍  ബല്‍ത്തീസ് ഡിസൂസ - അസേസ് മേരി ദമ്പതികളുടെ മകന്‍ തോമസ് ഡിസൂസ എന്ന 44 കാരനാണ് മരിച്ചത്.
 
അച്ചു എന്ന രാജേഷ് ഡിസൂസയെ ബദിയടുക്ക പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോമസ് മദ്യ ലഹരിയില്‍ മാതാവിനെ ഉപദ്രവിക്കുന്നു എന്ന് രാജേഷ് വിളിച്ചുപറഞ്ഞത് അനുസരിച്ചു മറ്റു സഹോദരങ്ങളായ വില്‍ഫ്രഡ്, വിന്‍സന്റ് എന്നിവര്‍ എത്തിയപ്പോള്‍ അവരെ വാക്കത്തി, വടി എന്നിവകൊണ്ട് തോമസ് ആക്രമിച്ചു. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന രാജേഷ് വാക്കത്തി പിടിച്ചുവാങ്ങി തോമസിനെ വെട്ടുകയായിരുന്നു.
 
വെട്ടേറ്റ് വീട്ടിനുള്ളില്‍ തോമസ് കിടക്കുന്ന വിവരം പോലീസ് അറിഞ്ഞു എത്തിയപ്പോഴേക്കും മരിച്ചിരുന്നു. തോമസിന്റെ ആക്രമണത്തില്‍ വില്‍ഫ്രഡിന് ഗുരുതരമായി പരുക്കേറ്റ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സഹോദരന്‍ വിന്‌സന്റിനെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച തോമസിന് മത്തായി ഡിസൂസ, അഗ്‌നേഷ് ഡിസൂസ എന്നീ സഹോദരങ്ങളെ കൂടാതെ മൂന്നു സഹോദരിമാരുമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments