Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്ങനെ അയാൾ ആ നടിയുടെ വണ്ടിയിൽ കയറിപ്പറ്റി? ആരു കൈകാണിച്ചാലും ഞാൻ വണ്ടി നിർത്താറില്ലെന്ന് ഭാഗ്യലക്ഷ്മി

വാഹനം നിർത്തിയതോ ആ നടി ചെയ്ത തെറ്റ്? ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

എങ്ങനെ അയാൾ ആ നടിയുടെ വണ്ടിയിൽ കയറിപ്പറ്റി? ആരു കൈകാണിച്ചാലും ഞാൻ വണ്ടി നിർത്താറില്ലെന്ന് ഭാഗ്യലക്ഷ്മി
, ശനി, 18 ഫെബ്രുവരി 2017 (12:24 IST)
യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി രംഗത്ത്. നട് തന്റെ അടുത്ത സുഹൃത്താണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വിവരമറിഞ്ഞയുടനെ അവരെ വിളിച്ചെങ്കിലും ഫോൺ ഓഫ് ആണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
 
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിയണമെന്നും ഇപ്പോൾ മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമാണ് അറിയൂ എന്നും നടി വ്യക്തമാക്കി. സിനിമ നടിമാരുടെ കൂടെ നിൽക്കുന്ന ഡ്രൈവർമാർ പ്രശ്നക്കാരായി മാറുന്ന സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിത്തിരി കൂടുതലാണ്. അപകടമായ രീതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ കടന്നിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
 
പലരും സത്യമല്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് നടിമാർക്കൊപ്പം കൂടുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ഒരിക്കലും ഇതുപോലെ കെയർലെസ് ആകരുത്. നമ്മുടെ സുരക്ഷ നമ്മൾ തന്നെയാണ് നോക്കേണ്ടത്. സംഭവിച്ച് പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയ്ക്ക് ഡ്രൈവറുടെ കൂടെ യാത്ര ചെയ്യുമ്പോൾ വിവരങ്ങളെല്ലാം അന്വേഷിക്കും എപ്പോഴും അലേർട്ട് ആയിരിക്കണം. ഭാഗ്യലക്ഷ്മി പറഞ്ഞു.
 
എങ്ങനെ ഇയാൾ നടിയുടെ വണ്ടിയിൽ കയറിപ്പറ്റിയെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇത്രയും ഗുണ്ടാ ഹിസ്റ്ററിയുള്ള ഒരാൾ വഴിയിൽ തടഞ്ഞുനിർത്തിയാൽ എങ്ങനെയാണ് വണ്ടിയിൽ കയറിപ്പറ്റുന്നത്. ഞാൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് വരാറുണ്ട്. പകൽ സ്കൂൾ കുട്ടികൾക്ക് ലിഫറ്റ് കൊടുക്കാറുമുണ്ട്. എന്നാൽ രാത്രി ആര് കൈകാണിച്ചാലും ഞാൻ ഒരിക്കലും വണ്ടിയില്‍ കയറ്റില്ല  എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ബഹളം; രഹസ്യവോട്ടെടുപ്പ് വേണമെന്ന് ആവശ്യം; സ്പീക്കറുടെ മൈക്ക് തകര്‍ത്തു; സഭ നിര്‍ത്തിവെച്ചു