Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ട പണയം : 55000 രൂപ തട്ടിയ യുവതിയും കാമുകനും പിടിയിൽ

Bait-gold

എ കെ ജെ അയ്യര്‍

, ശനി, 7 ഓഗസ്റ്റ് 2021 (13:25 IST)
കല്ലമ്പലം: പല ദിവസങ്ങളിലായി സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 55000 രൂപ തട്ടിയ യുവതിയും ഇവരുടെ കാമുകനും പിടിയിലായി. കല്ലുവാതുക്കൽ മേവനക്കോണം ചരുവിള പുത്തൻവീട്ടിൽ ശാരി (31), കല്ലുവാതുക്കൽ ഇളംകുളം പേഴ്‌വിള വീട്ടിൽ ഗോപു (29) എന്നിവരാണ് പോലീസ് പിടിയിലായത്.

കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആണെന്നു പറഞ്ഞു വ്യാജ ഐ.ഡി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. രണ്ട് കുട്ടികളുടെ മാതാവായ ശാരി മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകനൊപ്പം താമസിക്കുകയായിരുന്നു.

കല്ലമ്പലം ഇൻസ്‌പെക്ടർ ഫെറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനില്‍ വനിതാ ടി.ടി.ഐ യെ ആക്രമിച്ചയാള്‍ അറസ്റ്റില്‍