Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേക്കറിയില്‍ നിന്ന് യുവാവ് മോഷ്ടിച്ചത് 35,000 രൂപയുടെ പലഹാരം ! ഒടുവില്‍ പിടിയില്‍; പലഹാരം മോഷ്ടിച്ചത് പണം കിട്ടാത്തതുകൊണ്ട്

രണ്ടു ദിവസം മുമ്പ് പുലര്‍ച്ചെ ഒരു മണിയടുപ്പിച്ചായിരുന്നു മോഷണം

ബേക്കറിയില്‍ നിന്ന് യുവാവ് മോഷ്ടിച്ചത് 35,000 രൂപയുടെ പലഹാരം ! ഒടുവില്‍ പിടിയില്‍; പലഹാരം മോഷ്ടിച്ചത് പണം കിട്ടാത്തതുകൊണ്ട്
, വെള്ളി, 19 ഓഗസ്റ്റ് 2022 (21:05 IST)
മലപ്പുറം: ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് പണമൊന്നും കിട്ടാതെ വന്നതോടെ അവിടെയുള്ള 35000 ഓളം രൂപ വിലവരുന്ന പലഹാരവും സാധനങ്ങള്‍ മോഷ്ടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. മലപ്പുറം താനാളൂര്‍ ജ്യോതിനഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലം എന്ന 24 കാരനാണ് പോലീസ് പിടിയിലായത്.
 
താനാളൂരിലെ പകരയില്‍ അധികാരത്ത് അഹമ്മദ് എന്നയാളുടെ ബേക്കറിയില്‍ കയറി ഇയാള്‍ മധുര പലഹാരങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവ ചാക്കില്‍ കെട്ടി ഊട്ടിയില്‍ കയറ്റിയാണ് കൊണ്ടുപോയത്. രണ്ടു ദിവസം മുമ്പ് പുലര്‍ച്ചെ ഒരു മണിയടുപ്പിച്ചായിരുന്നു മോഷണം. സിസി.ടി.വി ക്യാമറ വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
 
വേങ്ങരയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഹല്‍വ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റ് എന്നിവ ആറ് ചാക്കുകളിലായി നിറച്ചാണ് ഓട്ടോയില്‍ കൊണ്ടുപോയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Kit: ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍; ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുക ഈ ദിവസം