Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വണ്ടി ഓടിച്ചത് ഡ്രൈവർ അർജുൻ, ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഏജൻസിയോട് പറഞ്ഞത് ഞാൻ തന്നെ‘ - ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

‘വണ്ടി ഓടിച്ചത് ഡ്രൈവർ അർജുൻ, ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഏജൻസിയോട് പറഞ്ഞത് ഞാൻ തന്നെ‘ - ലക്ഷ്മിയുടെ വെളിപ്പെടുത്തൽ
, തിങ്കള്‍, 3 ജൂണ്‍ 2019 (09:12 IST)
അപകടം നടന്ന സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന മൊഴിയിൽ ഉറച്ച് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലു പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും താനും മകളും ആയിരുന്നു മുൻ സീറ്റിൽ ഉണ്ടായിരുന്നതെന്നും ലക്ഷ്മി പറയുന്നു.
 
സ്വർണക്കടത്തു കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ ലക്ഷ്മി ഇവർക്ക് ബാലുവുമായിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. ബാലുവുമായി പ്രകാശ് അടുപ്പത്തിലാകുന്നത് ജിമിൽ വെച്ചാണ്. ബാലുവിന്റെ ട്രെയിനറായിരുന്നു പ്രകാശ്. 
 
ഇവരുമായി ബാലുവിനു മറ്റു ബന്ധങ്ങളില്ലെന്ന പോസ്റ്റ് ബാലഭാസ്കറിന്റെ ഫെയ്സ് ബുക് പേജിൽ ഇട്ടതു തന്റെ അറിവോടെയാണെന്നും, അപകടത്തിനു ശേഷം തനിക്ക് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് താൻ ഏജൻസിയെ ഏൽപ്പിച്ചതെന്നും ലക്ഷ്മി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഉള്ളി, ഉള്ളീ എന്നുള്ള വിളി മാത്ര സഹിക്കാൻ പറ്റാത്തത്’ - തുറന്ന് പറഞ്ഞ് സുരേന്ദ്രൻ