ബാലഭാസ്കറിന്റെ മരണത്തിൽ വീണ്ടും ദുരൂഹതകൾ പുകയുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അപകടമരണമെന്ന് സ്യുപ്രധാന മൊഴി നൽകിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സി അജി ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിലെ ഡ്രൈവറാണ്. തിരുവനന്തപുരത്തെ സ്വർണക്കടത്തു സംഘവും ബാലഭാസ്കറിന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നതാണ് ഇത്.
ഇക്കാര്യത്തിൽ ദുരൂഹത നീക്കുന്നതിനായി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ബാലഭാസ്കറിന്റെ കാറിന് പിന്നില്‍ ഉണ്ടായിരുന്ന ബസിന്റെ ഡ്രൈവര്‍ ആയിരുന്നു അജി. ബാലഭാസ്കറിന്റേത് അപകട മരണമാണ് എന്ന പ്രാഥമിക നിഗമനത്തിലേയ്ക്ക് ക്രൈം ബ്രാഞ്ച് എത്തിയത് അജിയുടെ മൊഴിയെ തുടർന്നായിരുന്നു.