എന്‍റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിയണം, സോബി എന്തിനത് മറച്ചുവച്ചു?: ബാലഭാസ്കറിന്‍റെ ഭാര്യ ലക്‍ഷ്മി

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (17:27 IST)
വയലിനിസ്റ്റ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ മാറണമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. തന്‍റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ തനിക്കത് അറിയണമെന്നും നീതികിട്ടുന്നതിനായി ഏതറ്റം വരെയും പോകുമെന്നും ലക്ഷ്മി പറയുന്നു.
 
അപകടസ്ഥലത്തുനിന്ന് ആളുകള്‍ ഓടിപ്പോകുന്നതുകണ്ടു എന്ന് പറയുന്ന കലാഭവന്‍ സോബി ഇത്രയും കാലം അത് മറച്ചുവച്ചതെന്തിനാണ് എന്നതിന്‍റെ ഉത്തരം സോബി പറയേണ്ടതുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട്, ജീവന്‍ തിരികെ കിട്ടാന്‍ മല്ലിടുന്ന തന്നേക്കൂടി ചേര്‍ത്തുവരുന്ന ആരോപണങ്ങള്‍ എന്തിനെന്ന് അറിയില്ലെന്നും ലക്ഷ്മി പറയുന്നു.
 
പ്രകാശന്‍ തമ്പിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി തനിക്കും ബാലുവിനും അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം തന്നെ പുറത്താക്കുമായിരുന്നു എന്നും ലക്‍ഷ്മി വ്യക്തമാക്കുന്നു. സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് തനിക്കിപ്പോഴുള്ളതെന്നും ലക്‍ഷ്മി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments