ബാലഭാസ്കറിന്റെ അപകടമരണം സി ബി ഐ അന്വേഷിക്കും,സർക്കാർ വിജ്ഞാപനം ഇറങ്ങി

അഭിറാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (12:03 IST)
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാർ സി ബി ഐക്ക് കൈമാറി. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. പിതാവിന്റെ പരാതിയുടെ മേലാണ് സർക്കാർ കേസ് സി ബി ഐക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
 
2018 സെപ്റ്റംബർ 2ന് പുലർച്ചെ ഒരു മണിക്കാണ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. ബാലഭാസ്കറും ഭാര്യയും മകളും സുഹ്രുത്തും സഞ്ചരിച്ച ഇന്നോവ കോരണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തിൽ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അപകടത്തിൽ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്കർ ഒക്ടോബർ രണ്ടാം തിയതി ആശുപത്രിയിലും മരിച്ചു. അപകടത്തിൽ ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 
 
മരണത്തിൽ നേരത്തെ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ ബാലഭാസ്കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി സ്വർണക്കടത്തുകേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായതോടെയാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുടുംബാംഗങ്ങളും മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 
 
ക്രൈം ബ്രാഞ്ച് ഒരാഴ്ചക്കുള്ളിൽ കേസ് സി ബി ഐക്ക് കൈമാറും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments