Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് ഡാന്‍സില്ല, പാട്ടില്ല, സ്റ്റണ്ടില്ല, അലറിയുള്ള ഡയലോഗുകളില്ല, സെന്‍റിമെന്‍റ്സില്ല, കോമഡിയില്ല; പക്ഷേ ഹീറോയാണ് ഹീറോ !

മമ്മൂട്ടിക്ക് ഡാന്‍സില്ല, പാട്ടില്ല, സ്റ്റണ്ടില്ല, അലറിയുള്ള ഡയലോഗുകളില്ല, സെന്‍റിമെന്‍റ്സില്ല, കോമഡിയില്ല; പക്ഷേ ഹീറോയാണ് ഹീറോ !

മനു ജോസഫ് മരിയ

, ബുധന്‍, 4 ഡിസം‌ബര്‍ 2019 (19:53 IST)
പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകരെ വി‌സ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അത്ഭുതമാണ് മമ്മൂട്ടി. മുപ്പത് വര്‍ഷം മുമ്പുള്ള മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഇപ്പോഴത്തെ മമ്മൂട്ടി കൂടുതല്‍ ചെറുപ്പമാണെന്ന് തോന്നാം. കാലം ആ സൌന്ദര്യത്തില്‍ കൈവച്ചിട്ടേയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടിയുടെ പ്രശസ്തമായ സി ബി ഐ സീരീസ്. 
 
1988ല്‍ ഇറങ്ങിയ ‘ഒരു സി ബി ഐ ഡയറിക്കുറി’പ്പിലെ സേതുരാമയ്യരും 2005ല്‍ പുറത്തിറങ്ങിയ ‘നേരറിയാന്‍ സി ബി ഐ’യിലെ സേതുരാമയ്യരും തമ്മില്‍ രൂപഭാവങ്ങളില്‍ ഒരു വ്യത്യാസവുമില്ല. 2020ല്‍ സി ബി ഐയുടെ അഞ്ചാം ഭാഗം വരികയാണ്. ആ സേതുരാമയ്യരും പഴയതുപോലെ തന്നെ ! മുപ്പതുവര്‍ഷം കഴിഞ്ഞും ഒരു കഥാപാത്രത്തെ അതേ രൂപഭംഗിയോടെ അവതരിപ്പിക്കാന്‍ ലോകത്തിലെ മറ്റേത് നടന് സാധിക്കും? !
 
കഴിഞ്ഞ നാലുവര്‍ഷമായി എസ് എന്‍ സ്വാമി സി ബി ഐ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥാ രചനയിലാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വര്‍ഗചിത്രയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചന്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ സി ബി ഐ അഞ്ചാം ഭാഗത്തേക്കുറിച്ച് വാചാലനാകുന്നുണ്ട്.
 
“കഴിഞ്ഞ നാലുവര്‍ഷമായി ഓരോ മാസവും മൂന്നുനാല് ദിവസമെങ്കിലും ഞാനും എസ് എന്‍ സ്വാമിയും എറണാകുളത്ത് ബി ടി എച്ച് ഹോട്ടലില്‍ ഇരിക്കാറുണ്ട്. സ്വാമി പുതിയ എന്തെങ്കിലും കാര്യങ്ങള്‍ അവതരിപ്പിക്കും. ഞാനും എന്തെങ്കിലും സജഷന്‍ പറയും. പൂര്‍ത്തിയായ ഒരു തിരക്കഥയായതിനാല്‍ ഈ സിനിമ ചെയ്യുന്നതിലെ ഒരു ഗുണം, പകുതി റിസ്‌ക് കവര്‍ ചെയ്യാന്‍ കഴിയും എന്നതാണ്. മറ്റ് കാര്യങ്ങള്‍ നമ്മുടെ കയ്യിലല്ലല്ലോ” - അപ്പച്ചന്‍ പറയുന്നു.
 
“സേതുരാമയ്യര്‍ എന്ന കഥാപാത്രം കൊച്ചുകുട്ടികളുടെ മനസില്‍ വരെ ജീവിക്കുന്നുണ്ട്. ഇതൊരു പ്രത്യേകതരം കഥാപാത്രമാണല്ലോ. സേതുരാമയ്യര്‍ക്ക് ബുദ്ധി മാത്രമാണ് ആയുധം. അയാള്‍ക്ക് ഡാന്‍സില്ല, പാട്ടില്ല, സ്റ്റണ്ടില്ല, ചേസില്ല, സെന്‍റിമെന്‍റ്സില്ല, കോമഡിയില്ല, തോക്കില്ല, അലറിയുള്ള ഡയലോഗുകളില്ല. ബുദ്ധി കൊണ്ടുമാത്രമാണ് കളിക്കുന്നത്. അത് കണ്ണുകൊണ്ട് കാണാന്‍ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ഫീല്‍ ചെയ്യും. ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിക്ക് മാത്രമാണ് ഇത് ചെയ്യാന്‍ കഴിയുക. അതുകൊണ്ടുതന്നെ അതൊരു വിജയ സിനിമയായിരിക്കും” - സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീതേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു, ഹിഷാം അബ്ദുൾ വഹാബിന്റെ ഹൃദയസ്പർശിയായ കുറിപ്പ്