Webdunia - Bharat's app for daily news and videos

Install App

പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് യുവതി

പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:05 IST)
കാമുകിയെ കാണാൻ പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍. ബംഗളൂരുവിലെ അക്സഞ്ചർ കമ്പനി ഉദ്യോഗസ്ഥനും ഭുവനേശ്വർ സ്വദേശിയുമായ പ്രണവ് മിശ്ര (28)യെയാണ് അജ്ഞാതർ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

സുഹൃത്തായ ബൽബീറിന്റെ വീട്ടിലെ നിശാപാർട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ പ്രണവ് പുലർച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ കാണാന്‍ എത്തുമെന്നും കാത്തിരിക്കണമെന്നും യുവതിയോട് പറയുകയും ചെയ്‌തു.

ഹോണ്ട ആക്‍ടീവയില്‍ യാത്ര തിരിച്ച പ്രണവിനെ സൗത്ത് ബംഗളൂരുവിലെ ചോക്ളേറ്റ് ഫാക്ടറിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രണവിന്റെ ഫോണും പേഴ്‌സുമടക്കമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ സംഭവസ്ഥലത്തു തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രണവിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് കാമുകിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും ഡെപ്യൂട്ടി കമ്മീഷ്ണർ എംബി ബൊരലിംഗയ്യ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments