എടിഎമ്മിൽ നിന്നും പണം പിന്‍വലിച്ചതോടെ പണിപാളി; 23കാരനൊപ്പം ഒളിച്ചോടിയ രണ്ട് കുട്ടികളുടെ മാതാവായ യുവതി പിടിയിലായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍
23കാരനൊപ്പം ഒളിച്ചോടിയ രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍
കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതി പൊലീസിന്റെ പിടിയിലായി. ചവറസ്വദേശിയായ 28 വയസുകാരിയാണ് 23കാരനായ കാമുകനോടൊപ്പം കൽപ്പറ്റ പൊലീസിന്റെ പിടിയിലയത്.
മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവിന്റെ കടയിലെ ജീവനക്കാരനായിരുന്നു യുവാവ്. ഭാര്യയുമായി അടുപ്പമുണ്ടെന്ന് മനസിലായതോടെ എട്ടുമാസം മുമ്പ് യുവാവിനെ ഭര്‍ത്താവ് കടയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷം ഇരുവരും തമ്മിൽ മൊബൈൽ ഫോണിലൂടെ ബന്ധം തുടരുകയും കഴിഞ്ഞ മാസം 18ന് ഒളിച്ചോടുകയുമായിരുന്നു.
യുവതിയെ കാണാതായതോടെ ഭര്‍ത്താവ് ചവറ സിഐക്ക് പരാതി നല്കി. ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ യുവതി സുൽത്താൻ ബത്തേരിയിലുള്ള ഒരു എടിഎമ്മിൽ നിന്നും 40,000 രൂപ പിൻവലിച്ചു. അടുത്ത ദിവസം തന്നെ വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറിൽനിന്ന് വീണ്ടും 40,000 രൂപയും പിന്‍വലിച്ചതോടെ വയനാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇതിനിടെ ലഭിച്ച ഒരു ഫോണ്‍ നമ്പര്‍ പരിശോധിച്ചതോടെ യുവതിയുടെയും കാമുകന്റെയും കൂടുതല്‍ വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ഇരുവരും വയനാട്ടില്‍ ഉണ്ടെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്ന് കൽപ്പറ്റ പോലീസിന്റെ സഹായത്തോടെ ചവറ പോലീസ് വയനാട്ടില്‍ എത്തുകയും കൽപ്പറ്റയിലുള്ള ഒരു ഹോട്ടലിന് സമീപം വച്ച് ബൈക്കിൽ വരികയായിരുന്ന കാമുകനേയും കാമുകിയേയും പിടികൂടുകയുമായിരുന്നു.
കാമുകനൊപ്പം ആഡംബര ജീവിതം നയിക്കാനാണ് യുവതി അക്കൌണ്ടില്‍ നിന്നും പണം എടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.