Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായകളുമായെത്തി ബാർ അടിച്ചു തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

മദ്യപിച്ചതിന്‍റെ പണം നൽകാതിരുന്നതിനെത്തുടർന്ന് ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.

നായകളുമായെത്തി ബാർ അടിച്ചു തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

തുമ്പി എബ്രഹാം

, വെള്ളി, 4 ഒക്‌ടോബര്‍ 2019 (12:28 IST)
പഴയന്നൂരിൽ നാല് ജർമ്മൻ ഷെപ്പേർഡ് നായകളുമായെത്തി യുവാക്കൾ ബാർ അടിച്ചു തകർച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കേസിലെ മുഖ്യപ്രതികളായ തൃശൂർ പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖ് (34), അഞ്ചേരി കുറിയച്ചിറ നെല്ലിക്കൽ വൈശാഖ് എന്നിവരാണ് പിടിയിലായത്. പഴയന്നൂർ രാജ് ബാറിൽ സെപ്റ്റംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
മദ്യപിച്ചതിന്‍റെ പണം നൽകാതിരുന്നതിനെത്തുടർന്ന് ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. പണം നൽകിയാൽ മാത്രമേ ഫോൺ നൽകുകയുള്ളുവെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്കുപോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേഡ് നായകളുമായി തിരിച്ചെത്തി ബാർ ആക്രമിക്കുകയായിരുന്നു.
 
യുവാക്കൾ ബാർ അടിച്ചുതകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. മാരാകായുധങ്ങൾ ഉപയോ​ഗിച്ചാണ് യുവാക്കൾ ബാറിന്‍റെ ചില്ലുകളും കംപ്യൂട്ടറുകളും അടിച്ചുതകർത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്ലാറ്റുകൾ ഒഴിയാൻ ഒരു മണിക്കൂർ പോലും അനുവദിക്കില്ല, ക്ഷുപിതനായി ജസ്റ്റിസ്, അഭിഭാഷകർക്ക് ശാസന