Webdunia - Bharat's app for daily news and videos

Install App

ബാര്‍കോഴ: മാണിയെ കുടുക്കിയതിനു പിന്നില്‍ ചെന്നിത്തലയും അടൂര്‍പ്രകാശും; കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്

ബാര്‍കോഴയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (10:07 IST)
ബാര്‍കോഴയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തല, പി സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. 
 
ബാര്‍കോഴക്കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശന്‍, ആര് ബാലകൃഷ്ണപിള്ള, ബിജു രമേശ് എന്നിവര്‍ പല ഘട്ടങ്ങളിലും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കേരള കോണ്‍ഗ്രസി(എം)നെയും മാണിയേയും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു എല്ലാവരും ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 
സി എഫ് തോമസ് എംഎല്‍എ അധ്യക്ഷനായുളള സമിതിയായിരുന്നു ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചത്. 2016 മാര്‍ച്ച് 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'മുഖ്യമന്ത്രിക്കും ഗോവിന്ദന്‍ മാഷിനും കൊടുക്ക്'; പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച് സുരേഷ് ഗോപി (വീഡിയോ)

ലോട്ടറി വിതരണക്കാര്‍ കേന്ദ്രത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

കെ.വി.അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രിയോ? ചർച്ചകളിൽ 2 പേരുകൾ, തീരുമാനം മോദി എത്തിയശേഷം

തൊട്ടാൽ പൊള്ളും, കൈപ്പിടിയിൽ നിൽക്കാതെ സ്വർണവില, പവൻ 64,000 കടന്നു

അടുത്ത ലേഖനം
Show comments