Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം; സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും തുറക്കുന്നു - ജി സുധാകരന്റെ എതിര്‍പ്പിന് അവഗണന

പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം; സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും തുറക്കുന്നു

Bar
തിരുവനന്തപുരം , ബുധന്‍, 23 ഓഗസ്റ്റ് 2017 (20:34 IST)
സംസ്ഥാനത്തു കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുക്കി മന്ത്രിസഭാ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്‌ത് കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ
പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. ഇതോടെ മു​ന്നൂ​റോ​ളം ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നത്.

പ്രാഥമിക കണക്കുകൾ പ്രകാരം ഇതോടെ 129 ബീയർ – വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങും.

സംസ്ഥാന പാതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടി പാടില്ലെന്ന പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായി; സിബിഐ സുപ്രീംകോടതിയിലേക്ക്