ലക്ഷ്യത്തിനായി ഏത് മാര്‍ഗവും; ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനല്ലെന്ന് ബിഡിജെഎസ് - മാണിയെ പുകഴ്‌ത്തി തുഷാർ
ബാര്‍ കേസില്‍ മാണി നിരപരാധി തുഷാർ
ബാർ കോഴക്കേസിൽ കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മാണിക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും തുഷാർ പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള ബന്ധം തകര്‍ന്ന മാണിയെ എൻഡിഎയിലെത്തിക്കാൻ ബിഡിജെഎസ് മുൻകൈയെടുക്കും. മാണി എൻഡിഎയിൽ വരുന്നത് കൊണ്ട് ബിഡിജെഎസിന് യാതൊരു പ്രശ്‌നവും ഇല്ല. സംസ്ഥാനത്തെ ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും എൻഡിഎയിൽ ഇടമുണ്ട്. മാണിക്ക് എപ്പോള്‍ വേണമെങ്കിലും എൻഡിഎയിൽ എത്താമെന്നും തുഷാർ വ്യക്തമാക്കി.
അതേസമയം, മാണിയെ അനുനയിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമായി. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ സംസ്ഥാന നേതാക്കള്‍ക്കാണ് മാണിയെ തണുപ്പിക്കാനുള്ള ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ആറ് ഏഴ് തിയതികളില്‍ ചേരുന്ന കേരളാ കോണ്‍ഗ്രസിന്റെ ചരല്‍കുന്ന് യോഗത്തില്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് മാണി പറയുന്നത്.