യുഡിഎഫിന്റെ മദ്യനയം പരാജയം; പൊളിച്ചെഴുത്ത് ആവശ്യം: എൽഡിഎഫ്
പുതിയ മദ്യനയം വേണമെന്ന് എൽഡിഎഫ്
യുഡിഎഫിന്റെ മദ്യനയം പരാജയമാണെന്നും പൊളിച്ചെഴുത്ത് ആവശ്യമെന്ന് എൽഡിഎഫ്. മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയകരമായിട്ടില്ല. നിരോധിച്ചടത്ത് മദ്യം ഒഴുകിയതാണ് ചരിത്രമുള്ളതിനാല്‍ മദ്യനയം വേഗത്തിൽ പ്രഖ്യാപിക്കണമെന്നും എൽഡിഎഫ് യോഗം ആവശ്യപ്പെട്ടു.
എൽഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ത്രീസ്റ്റാർ മുകളിൽ ബാറുകൾക്ക് ലൈസൻസ് നൽകണം. കോടതി ഉത്തരവിന് അനുസരണമായിട്ടാകണം നടപടികള്‍. മയക്കുമരുന്നു മാഫിയകളാണ് ബാർ വിരുദ്ധ സമരത്തിന് പിന്നിൽ. വ്യാജമദ്യവും ലഹരിവസ്തുക്കളും തടയേണ്ട നടപടി സ്വികരിക്കേണ്ടതുണ്ടെന്നും വൈക്കം വിശ്വന് പറഞ്ഞു. ബീയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിക്കണം. സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാൻ അനുമതി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
നയം മദ്യവര്‍ജനത്തില്‍ ഊന്നിയാകണം. ലഭ്യതയല്ല ആവശ്യകതയാണ് കുറയ്‌ക്കേണ്ടത്. വ്യാജ മദ്യം ഉൽപ്പാദനത്തെ പൂർണമായും ഒഴിവാക്കുന്ന മദ്യനയം ആയിരിക്കണം വേണ്ടതെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.