Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ തെറ്റ് സമ്മതിച്ചു; തുറന്ന മദ്യശാലകൾ പൂട്ടി, കഴക്കൂട്ടം- ചേര്‍ത്തല പാത ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കഴക്കൂട്ടം- ചേര്‍ത്തല പാത ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

ഒടുവില്‍ തെറ്റ് സമ്മതിച്ചു; തുറന്ന മദ്യശാലകൾ പൂട്ടി, കഴക്കൂട്ടം- ചേര്‍ത്തല പാത ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
കൊച്ചി , ബുധന്‍, 7 ജൂണ്‍ 2017 (16:13 IST)
ചേർത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് ഹൈക്കോടതിയിൽ സമ്മതിച്ച് സംസ്ഥാന സർക്കാർ. ദേശീയ പാതയിലെ തുറന്ന ബാറുകൾ അടച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ബാർ തുറക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർ 14ന് ഹാജരാകണമെന്നും വിശദീകരണം നല്‍കണമെന്നും കോടതി നിർദേശിച്ചു.

കണ്ണൂർ– കുറ്റിപ്പുറം റോഡിൽ 13 മദ്യശാലകൾ പൂട്ടിയെന്നും കോടതിയില്‍ അറിയിച്ചു. ഇവ ഏതെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി. കേസ് 14ന് വീണ്ടും പരിഗണിക്കും.

ചേർത്തല മുതൽ കഴക്കൂട്ടം വരെയും കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചേർത്തല – കഴക്കൂട്ടം ഭാഗത്തു മദ്യശാലകൾ തുറന്നിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മദ്യശാലകൾക്കു പ്രവർത്തനാനുമതി നൽകിയ എക്സൈസ് നടപടിയെ ഹൈക്കോടതി വിമർശിച്ചു. ഹൈക്കോടതി വിധി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയതെന്നും കോടതി. ലൈസൻസ് നൽകിയ കമ്മീഷണർമാരെ വിളിച്ചു വരുത്തേണ്ടി വരുമെന്നും ഇവർ മിടുക്കന്മാരായ ഉദ്യോഗസ്ഥരാണെന്നും കോടതി പരാമർശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെടിയുണ്ടകളുമായി വിമാനം കയറാനെത്തി; മലയാളി യുവാവ് അറസ്റ്റിൽ