Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറുകള്‍ പുലര്‍ച്ചെ 5 വരെ തുറക്കും; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ബാറുകള്‍ രാത്രി 11 വരെയും മദ്യക്കടകള്‍ രാത്രി ഒന്‍പത് വരെയുമാണ് പ്രവര്‍ത്തിക്കുക

Bar will close at 11 PM New Year night
, ശനി, 31 ഡിസം‌ബര്‍ 2022 (12:43 IST)
പുതുവത്സര രാവില്‍ ബാറുകള്‍ പുലര്‍ച്ചെ 5 വരെ തുറന്നിരിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. പുതുവത്സര രാവില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം എക്‌സൈസ് വകുപ്പ് നീട്ടി എന്ന തരത്തിലാണ് പ്രമുഖ ദിനപത്രത്തിലേത് എന്ന് തോന്നിപ്പിക്കുന്ന വിധം വാര്‍ത്ത പ്രചരിക്കുന്നത്. 
 
'സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സാധാരണ പ്രവര്‍ത്തന സമയം തന്നെയാണ് ബാറുകള്‍ക്കും മദ്യക്കടകള്‍ക്കും ഇന്നും അനുവദിച്ചിട്ടുള്ളത്' എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വെബ് ദുനിയ മലയാളത്തോട് പ്രതികരിച്ചു. ബാറുകള്‍ രാത്രി 11 വരെയും മദ്യക്കടകള്‍ രാത്രി ഒന്‍പത് വരെയുമാണ് പ്രവര്‍ത്തിക്കുക. 
 
'പുതുവത്സര രാവില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം എക്‌സൈസ് വകുപ്പ് നീട്ടി. ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5 വരെ തുറന്നിരിക്കും. സാധാരണ പുലര്‍ച്ചെ ഒന്നര വരെയാണ് പ്രവര്‍ത്തനസമയം. മദ്യക്കടകള്‍ (റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍) പുലര്‍ച്ചെ ഒരു മണി വരെയുണ്ടാകും.' എന്നാണ് പ്രചരിക്കുന്ന വ്യാജ വാര്‍ത്ത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy New Year 2023: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേരാം