Webdunia - Bharat's app for daily news and videos

Install App

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ഭീഷണി ശബ്‌ദം രവി പൂജാരിയുടേത് തന്നെ, സ്ഥിരീകരണവുമായി അന്വേഷണ സംഘം

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ഭീഷണി ശബ്‌ദം രവി പൂജാരിയുടേത് തന്നെ, സ്ഥിരീകരണവുമായി അന്വേഷണ സംഘം

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (10:19 IST)
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ ഉണ്ടായ വെടിവയ്പ്പിനു മുൻപ് ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് രവി പൂജാരി തന്നെയാണ് ഭീക്ഷണിക്ക് പിന്നിലെന്ന് സ്ഥിതീകരിച്ചിരിക്കുന്നത്.
 
കര്‍ണ്ണാടക പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന രവി പൂജാരിയുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടി ലീനയ്ക്ക് ലഭിച്ച ഭീക്ഷണി സന്ദേശത്തിലെ ശബ്ദം ഇയാളുടേത് തന്നെയെന്ന് സ്ഥിതീകരിച്ചത്.ഇതോടെ ഇയാളുമായി ബന്ധമുളള കൊട്ടേഷന്‍ സംഘത്തിലേയ്ക്കും പൊലീസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുകയാണ്. 
 
രവി പൂജാരിയുമായി ബന്ധപ്പെടു കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലരും രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ പല ബിസിനസുകാരെയും ബില്‍ഡര്‍മാരെയും മറ്റും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
 
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരിൽ ഫോൺ വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയാണെന്നാണു ലീന അന്വേഷണ സംഘത്തിനു നൽകിയ മൊഴി.
 
ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments