പ്രതിഷേധം കണ്ട് ഭയന്നോടിയ പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി; ഡിജിപി വിശദീകരണം തേടി
പ്രതിഷേധം കണ്ട് ഭയന്നോടിയ പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി; ഡിജിപി വിശദീകരണം തേടി
പമ്പയിൽ പ്രതിഷേധക്കാരെ കണ്ട് ഭയന്നോടിയ പൊലീസുകാരോട് വിശദീകരണം തേടും. എഡിജിപിയോടു വിശദീകരണം നല്‍കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മനിതി സംഘത്തിനൊപ്പം തിരിഞ്ഞോടിയ പൊലീസുകാര്‍ സേനയ്‌ക്ക് നാണക്കേടുണ്ടാക്കി. സംഭവത്തില്‍ വിശദീകരണം ആവശ്യമാണെന്നും ബെഹ്റ വിശദീകരിച്ചു.
പ്രതിഷേധക്കാരെ പേടിച്ച് ഓടി രക്ഷപെട്ടത് സര്‍ക്കാരിന് വലിയ നാണക്കേടായെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു ഡിജിപി, എഡിജിപിയോടു വിശദീകരണം തേടിയത്.
പ്രതിഷേധം ശക്തമായപ്പോള്‍ മനിതി സംഘം ഓടുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും
ഗാർഡ് റൂമിലേക്ക് ഓടിക്കയറിയത്.
കർശന സുരക്ഷയിൽ പമ്പ വരെ എത്തിയ മനിതി പ്രവർത്തകർ പ്രതിഷേധക്കാർ തടഞ്ഞതിന തുടർന്നാണ് ഗാർഡ് റൂമിലേക്ക് ഓടിക്കയറിയത്. മലയിറങ്ങിയ മനിതി പ്രവർത്തകർ ചെന്നൈയിലേക്ക് മടങ്ങി.