മോദിക്കും കൂട്ടര്‍ക്കും ചുട്ട മറുപടി; നിയമസഭ കാന്റീനില്‍ നല്ല ചൂടന്‍ ബീഫ് ഫ്രൈ - ആഘോഷമാക്കി എംഎല്‍എമാര്‍
നിയമസഭ കാന്റീനില്‍ ബീഫ് ഫെസ്‌റ്റ്
കശാപ്പിനായുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമായി നിലനില്‍ക്കെ നിയമസഭ കാന്റീനില്‍ ബീഫ് ഫെസ്‌റ്റ്.
കാലി വില്‍പ്പന നിരോധിച്ച കേന്ദ്രവിഞ്ജാപനം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സഭയിലെ ഇന്ത്യന്‍ കോഫീഹൌസില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടന്നത്.
രാവിലെ എട്ടും മണിമുതല്‍ ബീഫ് ഫ്രൈ ലഭ്യമായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്തിയ മിക്ക എംഎല്‍എമാര്‍ക്കും നല്ല ചൂടന്‍ ബീഫ് ഫ്രൈ ലഭിച്ചു.
സിപിഎം- സിപിഐഎം എല്‍എമാരാണ് ബീഫ് കഴിക്കാന്‍ മുന്‍ പന്തിയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരും ഇക്കാര്യത്തില്‍ വിട്ടു കൊടുത്തില്ല.
കാന്റീനില്‍ എന്നും ബീഫ് ഉണ്ടാക്കാറുണ്ടെങ്കിലും ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ബീഫ് പാചകം ചെയ്‌തത്.