Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാർലറുകളിൽ നിന്ന് ബിയർ പുറത്തേക്ക് കൊണ്ടു പോകാമോ ?; കോടതി പുതിയ നിര്‍ദേശം നല്‍കി

പാർലറുകളിൽ നിന്ന് ബിയർ പുറത്തേക്ക് കൊണ്ടു പോകാമോ ?; കോടതി നിലപാട് വ്യക്തമാക്കി

Beer
കൊച്ചി , ചൊവ്വ, 29 നവം‌ബര്‍ 2016 (18:50 IST)
പാർലറുകളിൽ നിന്ന് ബിയർ പാഴ്‌സലായി വാങ്ങിക്കൊണ്ടുപോകുന്നതിന് കോടതിയുടെ വിലക്ക്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് വിഷയത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാഴ്സൽ നൽകാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു.

കൺസ്യൂമർഫെഡിന്റേയും ബിവറേജ് കോർപറേഷന്റേയും ഔട്ട് ലെറ്റുകളിൽനിന്ന് മാത്രമെ ബിയർ വാങ്ങി പുറത്ത് കൊണ്ടുപോകാൻ സാധിക്കുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിയർപാർലർ ഉടമകൾ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കൊന്നത് തെറ്റ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; മാവോയിസ്‌റ്റ് വേട്ടക്കെതിരെ വിഎസ് - മുഖ്യമന്ത്രിക്ക് കത്ത് നല്‍കി