Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'; വയലാര്‍ അവാര്‍ഡ് ബെന്യാമിന്

'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'; വയലാര്‍ അവാര്‍ഡ് ബെന്യാമിന്
, ശനി, 9 ഒക്‌ടോബര്‍ 2021 (13:18 IST)
നാല്‍പത്തിയഞ്ചാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതിയാണ് ബെന്യാമിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞുരാമന്‍ രൂപ കല്‍പന ചെയ്ത വെങ്കല ശില്‍പവുമാണ് അവാര്‍ഡ്. കെ.ആര്‍.മീര, ജോര്‍ജ് ഓണക്കൂര്‍, സി.ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിങ്ങ് കമ്മറ്റിയാണ് ബെന്യാമിനെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. മികച്ച വായനാനുഭവം പകര്‍ന്നു നല്‍കുന്ന കൃതിയാണ് മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങളെന്നു ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. ഒക്ടോബര്‍ 27 ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴശക്തമായി തുടരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്