Webdunia - Bharat's app for daily news and videos

Install App

ഓണ്‍ലൈന്‍ മദ്യവില്‍പ്പന വേണ്ടെന്ന് എക്‌സൈസ്; ബെവ് ക്യൂ ഒഴിവാക്കിയേക്കും

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (08:43 IST)
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 17 മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന നടത്താന്‍ അനുമതിയുണ്ടെങ്കിലും ആശയക്കുഴപ്പം നീങ്ങുന്നില്ല. ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് മദ്യം വാങ്ങാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ബെവ് ക്യൂ ആപ് വേണ്ടെന്ന നിലപാടിലാണ് എക്‌സൈസും ബെവ്‌കോയും. പൊലീസിനെ നിയോഗിച്ച് ബിവറേജുകളിലും ബാറുകളും തിരക്ക് നിയന്ത്രിക്കുകയാണ് ഉചിതമെന്നാണ് എക്‌സൈസും ബെവ്‌കോയും പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്.  

അതേസമയം, ജനക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവില്‍പ്പന നടക്കുക. ബാറുകളില്‍ ഇരുന്ന് കുടിക്കാനുള്ള സൗകര്യമുണ്ടാകില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും പ്രവര്‍ത്തിക്കുക. ബെവ് ക്യു ആപ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന രീതിയായിരിക്കും സ്വീകരിക്കുക. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മാത്രമേ മദ്യം ലഭിക്കൂ. ഒന്നാം കോവിഡ് തരംഗത്തിന്റെ സമയത്തും ഇതേ രീതിയില്‍ ഉള്ള ക്രമീകരണം ഒരുക്കിയിരുന്നു. അന്നും ബെവ് ക്യു ആപ് തന്നെയാണ് മദ്യവില്‍പ്പനയ്ക്കായി ഉപയോഗിച്ചത്. 
 
മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പാണ് ബെവ് ക്യു (Bev Q). ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. പേര്, പിന്‍കോഡ് എന്നിവയും നല്‍കണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം, ബീയര്‍/വൈന്‍ എന്നിവ വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. 
 
റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണില്‍ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലെറ്റ് തിരഞ്ഞെടുക്കുന്നതോടെ എത്തേണ്ട സമയവും ക്യുആര്‍ കോഡും ഫോണില്‍ ലഭിക്കും. ടോക്കണില്‍ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. മദ്യം വാങ്ങാനെത്തുമ്പോള്‍ ഫോണിലെ ക്യുആര്‍ കോഡ് ജീവനക്കാര്‍ സ്‌കാന്‍ ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments