Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം കിട്ടാന്‍ വീണ്ടും ഓണ്‍ലൈന്‍ ബുക്കിങ്; ബെവ് ക്യു ആപ് എങ്ങനെ ഉപയോഗിക്കണമെന്ന് മറന്നുപോയോ?

മദ്യം കിട്ടാന്‍ വീണ്ടും ഓണ്‍ലൈന്‍ ബുക്കിങ്; ബെവ് ക്യു ആപ് എങ്ങനെ ഉപയോഗിക്കണമെന്ന് മറന്നുപോയോ?
, ചൊവ്വ, 15 ജൂണ്‍ 2021 (19:48 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന മദ്യവില്‍പ്പനശാലകളും ബാറുകളും ജൂണ്‍ 17 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ജനക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവില്‍പ്പന നടക്കുക. ബാറുകളില്‍ ഇരുന്ന് കുടിക്കാനുള്ള സൗകര്യമുണ്ടാകില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും പ്രവര്‍ത്തിക്കുക. ബെവ് ക്യു ആപ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന രീതിയായിരിക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മാത്രമേ മദ്യം ലഭിക്കൂ. ഒന്നാം കോവിഡ് തരംഗത്തിന്റെ സമയത്തും ഇതേ രീതിയില്‍ ഉള്ള ക്രമീകരണം ഒരുക്കിയിരുന്നു. അന്നും ബെവ് ക്യു ആപ് തന്നെയാണ് മദ്യവില്‍പ്പനയ്ക്കായി ഉപയോഗിച്ചത്. 
 
മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പാണ് ബെവ് ക്യു (Bev Q). ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. പേര്, പിന്‍കോഡ് എന്നിവയും നല്‍കണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം, ബീയര്‍/വൈന്‍ എന്നിവ വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. 
 
റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണില്‍ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലെറ്റ് തിരഞ്ഞെടുക്കുന്നതോടെ എത്തേണ്ട സമയവും ക്യുആര്‍ കോഡും ഫോണില്‍ ലഭിക്കും. ടോക്കണില്‍ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. മദ്യം വാങ്ങാനെത്തുമ്പോള്‍ ഫോണിലെ ക്യുആര്‍ കോഡ് ജീവനക്കാര്‍ സ്‌കാന്‍ ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു