Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം ഓൺലൈൻ ഡെലിവറി പെട്ടെന്ന് നടക്കില്ല, എക്‌സൈസ് നിയമം മാറ്റാൻ കാവൽസർക്കാരിനാവില്ല

മദ്യം ഓൺലൈൻ ഡെലിവറി പെട്ടെന്ന് നടക്കില്ല, എക്‌സൈസ് നിയമം മാറ്റാൻ കാവൽസർക്കാരിനാവില്ല
, ചൊവ്വ, 27 ഏപ്രില്‍ 2021 (17:54 IST)
മദ്യം ഓൺലൈൻ ഹോം ഡെലിവറി ചെയ്യാനുള്ള ബിവറേജസ് കോർപറേഷന്റെ തീരുമാനം ഉടൻ നടപ്പി‌ലാകില്ല. നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം കേരളത്തിലെ വീടുകളെ ബാറുകളാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു. ബെവ്‌കോയിലെ പ്രതിപക്ഷ യൂണിയനുകൾക്കും തീരുമാനത്തോട് എതിർപ്പുണ്ട്.
 
കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചത്. വ്യാജമദ്യം വ്യപകമാകുന്നത് തടയാനും, ബിവറേജസ് കോർപ്പറേഷന്റെ വരുമാനം ഉറപ്പുവരുത്താനുമാണ് ഹോം  ഡെലിവറി സംവിധാനം സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. എന്നാൽ മദ്യത്തിന്‍റെ ഹോം ഡെലിവറിക്കായി കേരള എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തിൽ നയപരമായി ഒന്നും ചെയ്യാനാകില്ല എന്നതാണ് സത്യം.
 
നെരത്തെ കർണാടകയിലെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. ബെവ്കോയിലെ പ്രതിപക്ഷ യൂണിയനുകള്‍ ഹോം ഡെലിവറി നീക്കത്തെ എതിര്‍ക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ മദ്യവിതരണം പെട്ടെന്ന് നടക്കാൻ സാധ്യതകൾ വിരളമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"സ്ഥിതി രൂക്ഷം" സംസ്ഥാനത്ത് ഇന്ന് 32,819 കൊവിഡ് രോഗികൾ, കോഴിക്കോട് 5000 കടന്ന് രോഗികൾ