Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ, 7 ശതമാനം വർധനവിന് ശുപാർശ

മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ, 7 ശതമാനം വർധനവിന് ശുപാർശ
, ചൊവ്വ, 5 ജനുവരി 2021 (17:08 IST)
സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കണമെന്ന ആവശ്യവുമായി ബെവ്‌കോ. മദ്യത്തിന്റെ അടിസ്ഥാന വിലയുടെ ഏഴ് ശതമാനം വർധന വേണമെന്നാണ് ബെവ്കോയുടെ ആവശ്യം. മദ്യകമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്‌കോയുടെ ശുപാർശ. ഇത് സംബന്ധിച്ച് എക്‌സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകി.
 
ബെവ്‌കോയുടെ തീരുമാനം സർക്കാർ ഉടൻ തന്നെ അംഗീകരിച്ചേക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറ് രൂപയെങ്കിലും വില വർദ്ധിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം ചേർന്ന ബെവ്‌കോ ഡയറക്‌ടർ ബോർഡ് യോഗമാണ് വിതരണക്കാരിൽ നിന്നും മദ്യം വാങുന്നതിനുള്ള അടിസ്ഥാനവിലയിൽ 7 ശതമാനം വർദ്ധനയ്‌ക്ക് തീരുമാനമെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ വെട്ടേറ്റു മധ്യവയസ്‌കന്‍ മരിച്ചു