Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ ഉന്നതർ മാനഭംഗത്തിനിരയാക്കിയ സംഭവം; 11 മണിക്ക് എല്ലാം വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി

11 മണിക്ക് എല്ലാം വെളിപ്പെടുത്തുമെന്ന് ഭാഗ്യലക്ഷ്മി

യുവതിയെ ഉന്നതർ മാനഭംഗത്തിനിരയാക്കിയ സംഭവം; 11 മണിക്ക് എല്ലാം വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി
തൃശൂര്‍ , വ്യാഴം, 3 നവം‌ബര്‍ 2016 (10:47 IST)
ഭർത്താവിന്റെ സുഹൃത്തുക്കളാൽ കൂട്ടമാനഭംഗത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് ഇന്നു പരാതി നല്‍കുമെന്നു ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഉന്നത രാഷ്ട്രീയ നേതാവിന്റേയും സുഹൃത്തുക്കളുടേയും പേരുവിവരങ്ങളും ഇന്നു നടക്കുന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ന് പതിനൊന്ന് മണിയോടെ തൃശൂരിലാണ് പത്രസമ്മേളനം നടത്തുക.

പത്രസമ്മേളനത്തില്‍ തന്നോടൊപ്പം പരാതി പറഞ്ഞ പെണ്‍കുട്ടിയും ഭര്‍ത്താവുമുണ്ടാകും. പതിനൊന്ന് മണിക്ക് എല്ലാ കാര്യങ്ങളും വിശദമായി പറയും. ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ പരാതിക്കാരി തൃശൂര്‍ സ്വദേശിനിയാണെന്നും ഒരു ഉന്നത ബന്ധമുളള സിപിഐഎം പ്രമുഖനാണ് രാഷ്ട്രീയ നേതാവെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും ഇരയെ അപമാനിക്കുകയാണ് പൊലീസ് ചെയ്തതെന്നും പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഹിലരിയേക്കാള്‍ യോഗ്യയായ മറ്റൊരാളില്ല: ഒബാമ