സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപതാകയേന്തിയ ഭാരതാംബചിത്രം: ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി

സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിക്കും.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ജൂണ്‍ 2025 (17:49 IST)
pinarayi
സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപതാകയേന്തിയ ഭാരതാംബചിത്രം ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം എടുത്തത. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിക്കും. 
 
നിയമവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. രാജ്ഭവന് പുറത്തെ വേദികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ശ്രീപത്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ഈ ചടങ്ങില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസ് അനുകൂല സംഘടനയാണ് ശ്രീപത്മനാഭ സേവാസമിതി.
 
ചിത്രം മാറ്റണമെന്ന് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല രജിസ്ട്രാറും പോലീസും നിലപാടെടുത്തു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് സംഘാടകര്‍ നിലപാടെടുത്തു. സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പരിസരത്ത് വന്‍ പോലീസ് സന്നാഹം ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

അടുത്ത ലേഖനം
Show comments