Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ല; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം അപേക്ഷ പരിഗണിക്കുന്ന അത് ഇവിടെയാണ്.

Actor Krishnakumar and daughter

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ജൂണ്‍ 2025 (15:47 IST)
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം അപേക്ഷ പരിഗണിക്കുന്ന അത് ഇവിടെയാണ്.
 
കേസില്‍ വിധി വ്യാഴാഴ്ച പറയും. അതേസമയം സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ ജാമ്യ അപേക്ഷ വ്യാഴാഴ്ചത്തേക്ക് പരിഗണിക്കുന്നതിലേക്ക് മാറ്റി. പോലീസ് റിപ്പോര്‍ട്ടിലെ വ്യക്തത കുറവാണ് ഇതിന് കാരണമായത്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പണം വെട്ടിച്ചുവെന്നാരോപിച്ചാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയത്.
 
ഇവര്‍ക്കെതിരെ കേസ് കൊടുത്തതിന് പിന്നാലെയാണ് കൃഷ്ണകുമാറും മകളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു എന്ന് ആരോപിച്ച് ജീവനക്കാര്‍ കേസ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!