ഭൂട്ടാൻ വാഹനക്കടത്ത്; കുരുക്ക് മുറുക്കാൻ ഇ.ഡിയും, 17 ഇടങ്ങളിൽ പരിശോധന

ദുൽഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി.

നിഹാരിക കെ.എസ്
ബുധന്‍, 8 ഒക്‌ടോബര്‍ 2025 (09:32 IST)
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ കുരുക്ക് മുറുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. ദുൽഖർ സൽമാനെ കൂടാതെ നടന്മാരായ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ ഇ.ഡി റെയ്ഡ്. മമ്മൂട്ടിയുടെ മൂന്ന് വീടുകളിലും ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്. 17 ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. ദുൽഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. 
 
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ദുൽഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്.
 
നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോ‌‌ട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭൂട്ടാന്‍ കാര്‍ കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇ ഡി റെയ്ഡ്

സമാധാന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്; രണ്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കും

ശബരിമലയില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്രയുമായി യുഡിഎഫ്; പദയാത്ര 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ

വിരലടയാളവും ഫേയ്‌സ് ഐഡന്റിഫിക്കേഷനും ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കും

യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments