ശബരിമലയില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്രയുമായി യുഡിഎഫ്; പദയാത്ര 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ
18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെയാണ് പദയാത്ര നടക്കുന്നത്. ബെന്നി ബഹനാനാണ് ജാഥ നയിക്കുന്നത്.
ശബരിമലയില്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ പദയാത്രയുമായി യുഡിഎഫ്. 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെയാണ് പദയാത്ര നടക്കുന്നത്. ബെന്നി ബഹനാനാണ് ജാഥ നയിക്കുന്നത്. 14ന് കാസര്‍കോടില്‍ നിന്ന് മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേതൃത്വത്തിലാണ് ജാഥ തുടങ്ങുന്നത്.
15ന് ജാഥ മൂവാറ്റുപുഴയില്‍ നിന്ന് തിരിക്കും. നാല് ജാഥകളും 18ന് പന്തളത്ത് സംഗമിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേവസ്വം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജാഥകള്‍ നടത്തുന്നത്. സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടു എന്ന് ഹൈക്കോടതി നിരീക്ഷണം സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.
ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണ പാളി വന്‍തുകയ്ക്ക് മറച്ചു വിറ്റിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്.