Webdunia - Bharat's app for daily news and videos

Install App

ഞാൻ ഇപ്പോഴും വില്ലത്തി!: കണ്ണിന് തകരാറുണ്ട് രജിത് കുമാറിനെതിരെ രേഷ്‌മ രാജൻ നിയമനടപടിക്ക്

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (17:27 IST)
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കിടയിൽ മത്സരാർഥിയായ രേഷ്‌മാ രാജന്റെ കണ്ണിൽ മറ്റൊരു മത്സരാർഥിയായ രജിത് കുമാർ മുളക് തേച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ രജിത് കുമാറിനെ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തുപോവേണ്ടതായും വന്നു. ഇതോടെ രജിത് കുമാറിനെ താരപരിവേഷത്തോടെ കേരളം ഏറ്റെടുക്കുകയും അക്രമത്തിന് ഇരയായ രേഷ്‌മ രാജന് വില്ലത്തി പരിവേഷം ലഭിക്കുകയും ചെയ്‌തു. ഇപ്പോളിതാ ഇതേ സംഭവത്തിൽ രജിത് കുമാറിനെതിരെ കേസ് നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് ബിഗ് ബോസ് താരമായ രേഷ്‌മ രാജൻ.
 
ആദ്യം ഈ കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് കരുതിയതെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളില്‍ രജിത് കുമാര്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആരാധകരിൽ നിന്നും സംസ്‌കാരമില്ലാത്ത പ്രതികരണങ്ങൾ ഉണ്ടായി. താൻ നേരിടുന്ന ട്രോമ പോലും കണക്കിലെടുക്കാതെ മുളക് തേച്ച സംഭവം മാറ്റിപറയുന്ന രജിത് കുമാറിനെതിരെ പരാതി നൽകുകയാണെന്നാണ് രേഷ്‌മ പറയുന്നത്.
 
സംഭവം നടന്നതിന് ശേഷം അക്രമം ഏറ്റുവാങ്ങിയ തനിക്കെതിരെയാണ് സൈബർ ആക്രമണം ഉണ്ടായതെന്ന് രേഷ്‌മ പറയുന്നു. അറിയാതെയാണ് മുളക് തേച്ചതെന്ന് ആദ്യം പറഞ്ഞയാൾ പിന്നീട് ഞാൻ പ്രവോക് ചെയ്‌തത് കൊണ്ടാണത് നടന്നതെന്ന് പറഞ്ഞു. കവിളിൽ തേക്കുകയാണുണ്ടായതെന്ന് പറഞ്ഞു. ഞാൻ ഒരു പെണ്ണല്ലെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് കരുതിയാണ് ഇതെല്ലാം നടക്കുന്നത്. ഇത് വിക്‌ടിമിനെ അപമാനിക്കുന്നതാണ് അത് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് കേസ് കൊടുക്കുന്നത്- രേഷ്‌മ രാജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments