Publish Date: Fri, 05 Jun 2020 (13:47 IST)
Updated Date: Fri, 05 Jun 2020 (13:49 IST)
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്ക് മുൻപ് തന്നെ രണ്ട് പേരും മലയാളികൾക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ വിവാഹത്തെ പറ്റിയും ജീവിതത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് പേളി മാണി.
ഒരു അഭിമുഖത്തിനിടയിൽ തനിക്ക് വിഹാഹം കഴിക്കൻ താല്പര്യം ഇല്ലായിരുന്നുവെന്നാണ് പേളി വെളിപ്പെടുത്തിയത്.ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു.ഞാൻ ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അക്കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാനുമുള്ള ഒരുക്കത്തിലുമായിരുന്നു.ആ സമയത്താണ് ബിഗ്ബോസിലേക്ക് അവസരം ലഭിക്കുന്നതും ശ്രീനീഷുമായി പ്രണയത്തിലാവുന്നതുമെല്ലാം. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തുകയും ചെയ്‌തു. താരം പറയുന്നു.