ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും
ജിന്റോ ലീസിന് നല്‍കിയ ബോഡി ബില്‍ഡിംഗ് സെന്ററില്‍ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്.
ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണം കേസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയത്. ജിന്റോ ലീസിന് നല്‍കിയ ബോഡി ബില്‍ഡിംഗ് സെന്ററില്‍ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ജിന്റോ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. മോഷണത്തില്‍ വിലപ്പെട്ട രേഖകളും പതിനായിരം രൂപയും നഷ്ടപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. ബിഗ്‌ബോസ് കഴിഞ്ഞ സീസണിലെ വിജയിയായിരുന്നു ബോഡിബില്‍ഡര്‍ കൂടിയായ ജിന്റോ.