Webdunia - Bharat's app for daily news and videos

Install App

മദ്യപാനി ഓടിച്ച ബൈക്കിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:40 IST)
മദ്യപാനി ഓടിച്ച ബൈക്കിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. ആറാലുംമൂട് അതിയന്നൂര്‍ പത്താംകല്ല് പ്ലാന്‍കാലവിള വീട്ടില്‍ സുലൈമാന്‍ - സബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഹൈല്‍ എന്ന പതിനേഴുകാരനാണ് ബൈക്കിടിച്ചു മരിച്ചത്.
 
മാരായമുട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സുഹൈല്‍ സുഹൃത്തുമൊത്ത് നടന്നു പോകവേ പത്താംകല്ലിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ വച്ച് അപകടത്തില്‍ പെട്ടത്. ബൈക്കോടിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീകുമാരന്‍ നായരെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ശ്രീകുമാര്‍ നെയ്യാറ്റിന്‍കരയിലെ ആലുംമൂട് ജംഗ്ഷനില്‍ വച്ചും ഒരു വാഹനത്തില്‍ ഇടിച്ചു തെറിച്ചു വീണിരുന്നു. റോഡരുകില്‍ നിന്നവര്‍ ഇയാളെ പരുക്കുകളോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ അവിടെ നിന്ന് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ബൈക്കുമായി പോയവഴിക്കാന്‍ മുഹ്ഹാദ് സുഹൈലിനെ ഇടിച്ചു വീഴ്ത്തിയത് എന്ന് പോലീസ് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments