Publish Date: Mon, 19 Oct 2020 (14:48 IST)
Updated Date: Mon, 19 Oct 2020 (14:49 IST)
ടയർ പഞ്ചർ ഒട്ടിക്കാത്തതിന് കടയുടമയെ വെടിവെച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരിയിൽ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠൻ എന്നയാൾക്കാണ് എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റത്.
ഇതുമായി ബന്ധപ്പെട്ട റഫീഖ്, ടിറ്റോ, ഷാജൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവരും ഗുണ്ടാ ലിസ്റ്റിൽ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. കടയുടമ മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.