Webdunia - Bharat's app for daily news and videos

Install App

രാത്രി 12മണിക്ക് യുവതിയും യുവാവും റെയി‌ല്‍‌വെ ട്രാക്കിലൂടെ ബൈക്കില്‍ പാഞ്ഞു; എത്തും പിടിയും കിട്ടാതെ പൊലീസും ആര്‍പിഎഫും

Webdunia
ചൊവ്വ, 21 മെയ് 2019 (15:08 IST)
റെയിൽവേ ട്രാക്കിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവതിയേയും യുവാവിനേയും കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പൊലീസും ആര്‍ പി എഫുമാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പാറശാലയ്‌ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയില്‍ രാത്രി 12 മണിയോടെയാണ് സംഭവം. ചെന്നൈ - ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്കിലൂടെ ബൈക്ക് അതിവേഗം ഓടിച്ചു പോയത്.

ബൈക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഗേറ്റ് കീപ്പര്‍ ട്രെയിന്‍ വരുന്ന ദിശയിലുള്ള കണ്ണന്‍കുഴി ലവല്‍ ക്രോസില്‍ വിവരമറിയിച്ചു. ഇതോടെ ഗുരുവായൂര്‍ എക്‌സ്പ്രസ്  20 മിനിറ്റോളം പിടിച്ചിട്ടു. തുടര്‍ന്ന് യാത്ര ആരംഭിച്ചു. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ ട്രാക്കിനരികില്‍ ബൈക്കും അരികിലായി യുവതിയേയും യുവാവിനെയും ലോക്കോ പൈലറ്റ് കണ്ടു. ബൈക്കിന്റെ നമ്പര്‍ അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നമ്പര്‍ വ്യാജമാണോ എന്ന സംശയത്തിലാണ് പൊലീസ്.

ട്രാക്കിലൂടെ ബൈക്ക് ഓടിച്ചത് ആത്മഹത്യശ്രമമാണോ അതോ അട്ടിമറി നീക്കമാണോ എന്ന് ഉറപ്പാക്കിയിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

അടുത്ത ലേഖനം
Show comments