Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ടലിന്‍ വന്‍ മോഷണം; സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മയുടെ ആഭരണങ്ങളും പണവും നഷ്‌ടമായി

asha dev
കണ്ണൂർ , തിങ്കള്‍, 20 മെയ് 2019 (17:33 IST)
സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മ ആശാദേവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഹോട്ടൽ മുറിയിൽ നിന്നും മോഷണം പോയി. ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നാണ് 4 പവൻ വളയും 6 പവൻ മാലയും കവർച്ച ചെയ്യപ്പെട്ടത്. ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടമായി.

ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും ആശാദേവ് കണ്ണൂരിലെത്തി ഇവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു.  

ഞായറാഴ്‌ച വിവാഹച്ചടങ്ങിലെ റിസപ്ഷനിൽ പങ്കെടുത്തശേഷം മുറിയിലെത്തിയപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. ബാഗ് ജനലിനോട് ചേര്‍ന്നിരുന്ന നിലയിലായിരുന്നു. ജനല്‍ വഴിയാണ് ആഭാരണങ്ങളും പണാവും കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ താമസക്കാര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹുവായ് സ്മാർട്ട്‌ഫോണുകളുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കി ഗുഗിൾ, ഗൂഗിളിന്റെ ആപ്പുകളും സേവനങ്ങളും വൈകാതെ നിശ്ചലമായേക്കും