Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനോയ് കോടിയേരിയുടെ അമ്മ മുംബൈയിലെത്തി യുവതിയെ കണ്ടിരുന്നു; ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായെന്ന് കുടുംബം

ബിനോയ് കോടിയേരിയുടെ അമ്മ മുംബൈയിലെത്തി യുവതിയെ കണ്ടിരുന്നു; ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായെന്ന് കുടുംബം
മുംബൈ , ശനി, 22 ജൂണ്‍ 2019 (15:18 IST)
ബിനോയ് കോടിയേരിക്കെതിരായ ലൈംഗികപീഡനക്കേസിൽ ഒത്തുതീർപ്പിനായി ബിനോയിയുടെ അമ്മ വിനോദിനി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബം. വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെ  2018 ഡിസംബറില്‍ ബിനോയിക്കൊപ്പം വിനോദിനി മുംബൈയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.

പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന്‌ യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതിന്റെ പേരിൽ ചര്‍ച്ചകള്‍ നടന്നു. ബിനോയ് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളിൽ നീതി തേടി പലതവണ കോടിയേരിയെ കണ്ടു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

വിവാഹം കഴിക്കുമെന്നായിരുന്നു ബിനോയ് വാഗ്ദാനം ചെയ്തിരുന്നത്. ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം വിശദമായി കോടിയേരി ബാലകൃഷണനോട് പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളു എന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 600 രൂപക്ക് ബ്രോഡ്ബാൻഡ് കണക്ഷനും ജിയോ ഹോം ടിവിയും, വമ്പൻ ഓഫറുകളുടെ പ്രഖ്യാപനം ഉടൻ !