Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശയം മാറ്റിവെച്ച് പുതിയ ചിന്തയുമായി വരു, സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ

Sandeep warrier- binoy viswam

അഭിറാം മനോഹർ

, ചൊവ്വ, 5 നവം‌ബര്‍ 2024 (11:41 IST)
Sandeep warrier- binoy viswam
ആശയം മാറ്റി പുതിയ ചിന്തയുമായി വരികയാണെങ്കില്‍ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ. ബിജെപിക്ക് സത്യവും ധര്‍മവും ഇല്ലെന്നും എല്ലാവരും കള്ളപ്പണത്തിന്റെ ആള്‍ക്കാരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
 
നേരത്തെ സിപിഐഐം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ സിപിഐഎം സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാടുള്ള എല്ലാവരെയും സ്വാഗതം ചെയ്യുമെന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐ കാമറകള്‍ പണി നിര്‍ത്തിയെന്നു കരുതി നിയമം ലംഘിക്കുന്നവര്‍ക്ക് 'പണി' വരുന്നുണ്ട്; നോട്ടീസ് വീട്ടിലെത്തും !